സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു

Keralam News

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ താഴോട്ടു പോയ ശേഷം സ്വർണ്ണവിലയിൽ ഇന്നലെ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്.

22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4745 രൂപയും ഒരു പവന് 37960 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിൽ ഇന്നലെ 10 രൂപയുടെ വർധനവുണ്ടായിരുന്നു.

18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് വില 3920 രൂപയാണ് ഇന്നത്തെ നിരക്ക്. ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ നിന്നും മാറ്റമുണ്ടായില്ല. ഇന്നും 100 രൂപയാണ് ഗ്രാമിന് വില.