സംസ്ഥാനത്ത് സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു

Keralam News

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. മൂന്ന് ദിവസം തുടർച്ചയായി വില കുറഞ്ഞതിന് ശേഷമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഇന്നത്തെ സ്വർണവില 22 കാരറ്റിന് ഗ്രാമിന് 4765 രൂപയും ഒരു പവന് 38120 രൂപയുമാണ് വില.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 3935 രൂപയാണ് വില. 925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് 72 രൂപയാണ് ഇന്നത്തെ വില. വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല.