ഭൂമിക്കരികിലൂടെ ഈവര്‍ഷംകടന്നുപോകുന്ന വലിയ ഛിന്നഗ്രഹം മാര്‍ച്ച് 21ന്

International News

വാഷിങ്ടന്‍: ഭൂമിയുടെ രണ്ട് ദശലക്ഷം കിലോമീറ്റര്‍ അരികിലൂടെ കടന്നുപോകുന്ന ഈവര്‍ഷത്തെ ഏറ്റവും വലിയ ഛിന്നഗ്രഹം മാര്‍ച്ച് 21ന് എന്ന നാസ. ഭൂമിക്കടുത്തുകൂടെ കടന്നുപോകുന്ന ഏറ്റവും വലിയ ഛിന്നഗ്രഹം 2001 എഫ്ഒ32 ആണ് മാര്‍ച്ച് 21ന് കടന്നുപോകുന്നത്. ഇത് ചന്ദ്രനില്‍നിന്നുള്ള ഭൂമിയുടെ ദൂരത്തിന്റെ ഏകദേശം 5.25 ഇരട്ടിയാണ്. ഭൂരിഭാഗം ഛിന്നഗ്രഹങ്ങളും ഭൂമിക്കടുത്തുകൂടെ കടന്നുപോകുന്നതിനെക്കാള്‍ വേഗത്തില്‍, 2001 എഫ്ഒ32 മണിക്കൂറില്‍ 77,000 മൈല്‍ വേഗത്തില്‍ കടന്നുപോകുമെന്നും നാസ വ്യക്തമാക്കി.
ഛിന്നഗ്രഹം 1.25 മില്യണ്‍ മൈലിനേക്കാള്‍ ഭൂമിയോട് അടുക്കാന്‍ ഒരു സാധ്യതയുമില്ലെന്നും സെന്റര്‍ ഫോര്‍ നിയര്‍ എര്‍ത്ത് ഒബ്ജക്റ്റ് സ്റ്റഡീസിന്റെ ഡയറക്ടര്‍ പോള്‍ ചോഡാസ് പറഞ്ഞു. 2001 എഫ്ഒ32 എന്ന ഛിന്നഗ്രഹത്തിന് ഏകദേശം 3,000 അടി വ്യാസമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് 20 വര്‍ഷം മുന്‍പ് കണ്ടെത്തിയതാണ്. 2001 എഫ്ഒ32നെക്കാള്‍ വലിപ്പമുള്ള ഭൂമിക്കു സമീപമുള്ള ഛിന്നഗ്രഹങ്ങളുടെ 95 ശതമാനത്തിലധികവും പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും അവയൊന്നും അടുത്ത നൂറ്റാണ്ടില്‍ ഭൂമിക്കടുത്തുകൂടെ കടന്നുപോകാന്‍ സാധ്യതയില്ലെന്നും നാസ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *