നന്മയുടെ മുഖവുമായി ഒരാള്‍ ബാങ്കില്‍; അനുഭവം പങ്കുവെച്ച് ബാങ്ക് ജീവനക്കാരന്‍

കേരളബാങ്കില്‍ ജോലി ചെയ്യുന്ന സൗന്ദര്‍ രാജാണ് തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കില്‍ പങ്കു വെച്ചത്. കഴിഞ്ഞ ദിവസം താന്‍ ജോലി ചെയ്യുന്ന ബാങ്കില്‍ പ്രായമുള്ള ഒരാള്‍ വന്ന് തന്റെ അക്കൗണ്ടിലെ ബാലന്‍സ് അന്വേഷിച്ചു. 200850 രൂപയുണ്ടെന്ന് മറുപടി നല്‍കിയപ്പോള്‍ അതില്‍ രണ്ടു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് ജീവനക്കാരന്‍ പണം അയക്കുന്നതില്‍ സന്ദേഹം കാണിച്ചപ്പോഴും വന്നയാള്‍ തന്റെ തീരുമാനത്തിനു മാറ്റമില്ലെന്ന് ഉറപ്പിച്ചു പറയുകയും താന്‍ പണം നല്‍കിയ കാര്യം ആരോടും വെളിപ്പെടുത്തരുതെന്ന് […]

Continue Reading

പ്രദര്‍ശന സമയം വെട്ടിക്കുറച്ചെങ്കിലും തിയറ്ററുകള്‍ അടയ്‌ക്കേണ്ടതില്ലെന്ന് ഫിയോക്ക് തീരുമാനം

പ്രദര്‍ശന സമയം വെട്ടിക്കുറച്ചെങ്കിലും തിയറ്ററുകള്‍ അടയ്‌ക്കേണ്ടതില്ലെന്ന് ഫിയോക്ക് തീരുമാനം. കൊവിഡ് വ്യാപനമുള്ള സ്ഥലങ്ങളില്‍ പ്രദര്‍ശനത്തെ കുറിച്ച് ഉടമകള്‍ക്ക് തീരുമാനമെടുക്കാം. സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുമെന്നും തിയറ്റര്‍ ഉടമകള്‍. ഓണ്‍ലൈന്‍ വഴിയാണ് ഫിയോക്ക് യോഗം ചേര്‍ന്നത്. തിരക്കുള്ള രണ്ട് ഷോകളാണ് രാത്രി കര്‍ഫ്യൂ വന്നതോടെ ഒഴിവാക്കപ്പെട്ടത്. വലിയ നഷ്ടത്തിലാണ് പോകുന്നതെന്നും തിയറ്ററുടമകള്‍.

Continue Reading

അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് നാളെ മുതല്‍ അതിര്‍ത്ഥിയില്‍ പരിശോധന

അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ നാളെ മുതല്‍ പരിശോധന ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി അറിയിച്ചു. ആരോഗ്യ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ജില്ലയിലേക്ക് പ്രവേശനം അനുവദിക്കൂ. അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പ്രവേശനത്തിന് അനുമതി നല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Continue Reading